ഒമാൻ: 422 പേർക്ക് കൂടി COVID-19; 16 മരണം

Breaking

ഒമാനിൽ 422 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 26-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 113354 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 99668 ആയി. ചികിത്സയിലിരുന്ന 16 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1190 ആയിട്ടുണ്ട്.