ഒമാൻ: 618 പേർക്ക് കൂടി COVID-19; 5 മരണം

Breaking

ഒമാനിൽ 618 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 28-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 114434 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 103060 ആയി. ചികിത്സയിലിരുന്ന 5 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 1208 ആയിട്ടുണ്ട്.