ഒമാൻ: 544 പേർക്ക് കൂടി COVID-19; 8 മരണം

Breaking

ഒമാനിൽ 544 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി ഒക്ടോബർ 5-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 101814 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 90600 ആയി. ചികിത്സയിലിരുന്ന 8 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 985 ആയിട്ടുണ്ട്.