ഒമാൻ: 1543 പേർക്ക് കൂടി COVID-19; 24 മരണം

Breaking

കഴിഞ്ഞ മൂന്ന് ദിനങ്ങളിലായി ഒമാനിൽ 1543 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 27-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 97450 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 87801 ആയി. ചികിത്സയിലിരുന്ന 24 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 909 ആയിട്ടുണ്ട്.