ഒമാൻ: 528 പേർക്ക് കൂടി COVID-19; 11 മരണം

Breaking

ഒമാനിൽ 528 പേർക്ക് കൂടി കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചതായി സെപ്റ്റംബർ 29-നു ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ COVID-19 ബാധിതരുടെ എണ്ണം 98585 ആയി.

രാജ്യത്ത് രോഗമുക്തി നേടിയവർ 88528 ആയി. ചികിത്സയിലിരുന്ന 11 പേർ കൂടി മരിച്ചതോടെ ഒമാനിലെ ആകെ COVID-19 മരണം 935 ആയിട്ടുണ്ട്.