രാജ്യത്ത് COVID-19 ടെസ്റ്റുകൾ നടത്തുന്നതിന് അനുവദനീയമായതിൽ കൂടുതൽ തുക ഈടാക്കരുതെന്ന് സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ഒമാൻ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റി (CPA) മുന്നറിയിപ്പ് നൽകി. ആരോഗ്യ മന്ത്രാലയം അംഗീകരിച്ചിട്ടുള്ള ഫീ മാത്രമേ ഇത്തരം പരിശോധനകൾക്ക് ഇടാക്കാവൂ എന്നും അതോറിറ്റി കൂട്ടിച്ചേർത്തു.
ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച് നൽകിയിട്ടുള്ള അറിയിപ്പുകൾ പ്രകാരമുള്ള തുകകൾ പാലിക്കാൻ സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ബാധ്യതയുണ്ടെന്ന് CPA ഓർമ്മപ്പെടുത്തി. ഒമാൻ ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ’16/ 2021′ എന്ന ഉത്തരവിലെ തുകകൾ മാത്രമാണ് സ്വകാര്യ ആരോഗ്യ പരിചരണ കേന്ദ്രങ്ങൾക്ക് ഈടാക്കാൻ അനുമതി ഉള്ളതെന്നും, മഹാമാരിയുടെ മറവിൽ പൊതുജനങ്ങൾ ചൂഷണങ്ങൾക്ക് വിധേയരാകുന്നത് തടയുന്നതിനായാണ് ഇത്തരം നടപടികളെന്നും CPA വ്യക്തമാക്കി.
വിവിധ തരം പരിശോധനകൾക്ക് ഇടാക്കാവുന്ന തുകകൾ CPA ഔദ്യോഗിക അറിയിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്.