ഒമാൻ: വിദ്യാലയങ്ങൾക്ക് ഫെബ്രുവരി 23-ന് അവധി

GCC News

രാജ്യത്തെ എല്ലാ വിദ്യാലയങ്ങൾക്കും 2025 ഫെബ്രുവരി 23-ന് അവധിയായിരിക്കുമെന്ന് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഈ തീരുമാന പ്രകാരം, ഒമാനിലെ മുഴുവൻ പൊതു, സ്വകാര്യ വിദ്യാലയങ്ങൾക്കും 2025 ഫെബ്രുവരി 23, ഞായറാഴ്ച അവധിയായിരിക്കും. ഒമാനി ടീച്ചേർസ് ഡേയുമായി ബന്ധപ്പെട്ടാണ് ഈ അവധി.

എല്ലാ വർഷവും ഫെബ്രുവരി 24-നാണ് ഒമാനി ടീച്ചേർസ് ഡേ ആഘോഷിക്കുന്നത്. ഈ വർഷം ഒമാനി ടീച്ചേർസ് ഡേ തിങ്കളാഴ്ചയായതിനാലാണ് അതിന് തൊട്ട് മുൻപുള്ള ഞായറാഴ്ചയായ ഫെബ്രുവരി 23-ന് അവധി നൽകാനുള്ള തീരുമാനം.