ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

GCC News

മസ്കറ്റ് ഗവർണറേറ്റിലെ COVID-19 വാക്സിനേഷൻ കേന്ദ്രങ്ങൾ മാറ്റിസ്ഥാപിക്കാൻ തീരുമാനിച്ചതായുള്ള തരത്തിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ജൂൺ 8-ന് രാവിലെയാണ് ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/dghs_muscat/status/1402130926981767173

നേരത്തെ അറിയിച്ചിരുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്ന് തന്നെയാണ് ഗവർണറേറ്റിൽ COVID-19 വാക്സിൻ കുത്തിവെപ്പുകൾ നൽകുന്നതെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു. താഴെ പറയുന്ന വാക്സിനേഷൻ കേന്ദ്രങ്ങളിൽ നിന്നാണ് മസ്കറ്റ് ഗവർണറേറ്റിൽ COVID-19 വാക്സിൻ നൽകുന്നത്:

  • മസ്കറ്റ്, മത്ര – Imam Jaber bin Zaid School.
  • ബൗഷർ – Sultan Qaboos Sports Complex.
  • അൽ അമീറത് – Office of the governor of Amerat.
  • സീബ് – School Allenbhae for Basic Education.
  • ഖുറിയത് – Quriyat Polyclinic.

ഈ കേന്ദ്രങ്ങളിൽ നിന്ന് രാവിലെ 8 മുതൽ ഉച്ചയ്ക്ക് 2 മണിവരെ വാക്സിൻ ലഭിക്കുന്നതാണ്. ഈ കേന്ദ്രങ്ങളിൽ നിന്ന് ജൂൺ 6 മുതൽ രണ്ടാം ഡോസ് കുത്തിവെപ്പുകൾ നൽകിത്തുടങ്ങിയിട്ടുണ്ട്.