മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമെന്ന് ഒമാൻ സർക്കാർ

Oman

കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയെന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്ന് ഒമാൻ സർക്കാർ വ്യക്തമാക്കി. ഫെബ്രുവരി 21, ഞായറാഴ്ച്ചയാണ് ഒമാൻ ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ ഇത് സംബന്ധിച്ച് വ്യക്തത നൽകിയത്.

“സുപ്രീം കമ്മിറ്റിയുടെ നിർദേശത്തെത്തുടർന്ന് മസ്കറ്റ് ഗവർണറേറ്റിൽ ലോക്ക്ഡൌൺ ഏർപ്പെടുത്തിയെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനമില്ലാത്തതാണ്. വിദ്യാലയങ്ങൾ അടച്ചിടാൻ തീരുമാനിച്ചു എന്ന രീതിയിലുള്ള വാർത്തകളും വ്യാജമാണ്.”, വ്യാജ പ്രചാരണങ്ങൾ തള്ളിക്കൊണ്ട് ഗവണ്മെന്റ് കമ്മ്യൂണിക്കേഷൻ സെന്റർ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.