പച്ചപ്പാർന്ന ഇടങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി ദോഫാർ ഗവർണറേറ്റിലെ ഏതാനം റോഡുകൾ അടച്ചതായി ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി അറിയിച്ചു. റോയൽ ഒമാൻ പോലീസ്, ഖിറൗൺ ഹെർതി സന്നദ്ധസംഘം എന്നിവരുമായി ചേർന്നാണ് പ്രകൃതിയിലേക്കുള്ള കടന്നുകയറ്റം തടയുന്നതിനായി അതോറിറ്റി ഈ റോഡുകൾ അടച്ചത്.
സെപ്റ്റംബർ 7-നാണ് ഒമാൻ എൻവിറോണ്മെന്റ് അതോറിറ്റി ഇക്കാര്യം അറിയിച്ചത്. ദോഫാർ ഗവർണറേറ്റിലെ ജുജബ് മേഖലയിലെ ഏതാനം റോഡുകളാണ് ഇപ്രകാരം അടച്ചിരിക്കുന്നത്.
ഇത്തരം ഇടങ്ങളിലേക്ക് ആളുകൾ കയറുന്നത് തടയുന്നതിനും, പ്രകൃതി നശീകരണം തടയുന്നതിനുമായാണ് ഈ നടപടി.
Cover Photo: Oman Environment Authority.