ഒമാൻ: വാഹനങ്ങളുടെ 2020, 2021 വർഷങ്ങളിലെ പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനം

GCC News

രാജ്യത്തെ എല്ലാ സ്വകാര്യ, വാണിജ്യ വാഹനങ്ങളുടെയും 2020, 2021 വർഷങ്ങളിലെ പിഴ തുകകൾ ഒഴിവാക്കി നൽകാൻ തീരുമാനിച്ചതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. 2022 ജൂൺ 1-നാണ് റോയൽ ഒമാൻ പോലീസ് ഇക്കാര്യം അറിയിച്ചത്.

ഈ തീരുമാന പ്രകാരം വാഹനങ്ങളുടെ 2020, 2021 വർഷങ്ങളിലെ പിഴ തുകകൾ ഒഴിവാക്കുന്നതിനൊപ്പം, വാഹന ലൈസൻസ് പുതുക്കുന്നതിനുള്ള ഫീസ് ഇനത്തിൽ അടച്ച് തീർക്കാനുള്ള (2020, 2021 വർഷങ്ങളിലെ) തുകകൾ ഒഴിവാക്കുന്നതാണെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്. ഈ തീരുമാനം 2022 ജൂൺ 2 മുതൽ പ്രാബല്യത്തിൽ വരുമെന്നും, 2022 ഡിസംബർ 2 വരെ ഈ തീരുമാനം പ്രാബല്യത്തിൽ തുടരുമെന്നും അധികൃതർ കൂട്ടിച്ചേർത്തു.

ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖ് 2022 മെയ് 31-ന് ഒമാൻ ക്യാബിനറ്റിൽ മുന്നോട്ട് വെച്ച ഒരു നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം.

Cover Image: Royal Oman Police.