ഒമാനിലെ ബലിപെരുന്നാൾ അവധി ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച വരെ നീട്ടാൻ തീരുമാനിച്ചു. ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 3, തിങ്കളാഴ്ച്ച വരെ പ്രഖ്യാപിച്ചിരുന്ന ഈദുൽ അദ്‌ഹ അവധിയാണ്, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖിന്റെ, ജൂലൈ 27-ലെ പ്രത്യേക ഉത്തരവ് പ്രകാരം ഇപ്പോൾ നീട്ടിനൽകിയിരിക്കുന്നത്. ഒമാനിലെ സർക്കാർ മേഖലയിലും സ്വകാര്യ മേഖലയിലും ഈ തീരുമാനം ബാധകമാണ്.
ഈ ഉത്തരവ് പ്രകാരം ജൂലൈ 30, വ്യാഴാഴ്ച്ച മുതൽ ഓഗസ്റ്റ് 6, വ്യാഴാഴ്ച്ച വരെ പൊതുമേഖലയിലും, സ്വകാര്യ മേഖലയിലും അവധി ദിനങ്ങളായിരിക്കും. ഓഗസ്റ്റ് 7 വെള്ളിയാഴ്ച അവധിയായതിനാൽ ഓഗസ്റ്റ് 9, ഞായറാഴ്ച മുതലായിരിക്കും ഇരു മേഖലകളിലും പ്രവർത്തനങ്ങൾ പുനരാരംഭിക്കുക.