ഒമാൻ: പ്രവാസികളുടെ റെസിഡൻസി കാർഡ് കാലാവധി 10 വർഷമാക്കി നീട്ടാൻ തീരുമാനം

GCC News

പ്രവാസികളുടെ റെസിഡൻസി കാർഡ് കാലാവധി 10 വർഷമാക്കി നീട്ടാൻ ഒമാൻ അധികൃതർ തീരുമാനിച്ചു. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

റെസിഡൻസി നിയമങ്ങൾ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിന്റെ ഭാഗമായാണിത്. ഈ തീരുമാന പ്രകാരം പ്രവാസികളുടെ റെസിഡൻസി കാർഡ് കാലാവധി നിലവിലെ മൂന്ന് വർഷത്തിൽ നിന്ന് 10 വർഷമായി നീട്ടിയിട്ടുണ്ട്.

പുതിയ തീരുമാന പ്രകാരം കാർഡുടമകൾ അവയുടെ കാലാവധി അവസാനിച്ച് 30 ദിവസത്തിനകം റെസിഡൻസി കാർഡ് പുതുക്കേണ്ടതാണ്. പ്രവാസി റെസിഡൻസി കാർഡുകൾ അനുവദിക്കുന്നതിനും, അവ പുതുക്കുന്നതിനും ബാധകമാക്കിയിട്ടുള്ള ഫീസുകളും ഇതോടൊപ്പം പ്രഖ്യാപിച്ചിട്ടുണ്ട്.

പ്രതിവർഷം അഞ്ച് റിയാൽ എന്ന നിരക്കിലാണ് കാർഡുകൾക്ക് ഫീസ് ഈടാക്കുന്നത്. കേടുവന്നതോ, കൈമോശം സംഭവിച്ചതോ ആയ കാർഡുകൾ പുതുക്കി നേടുന്നതിന് 20 റിയാൽ പ്രത്യേകം നൽകേണ്ടതാണ്.