അൽ സാദാഹ് – സിറ്റി സെന്റർ – സലാല പോർട്ട് എന്നിവയെ ബന്ധിപ്പിക്കുന്ന റൂട്ട് 20 ബസ് സർവീസ് കൂടുതൽ ഇടങ്ങളിലേക്ക് സേവനം നൽകുന്ന രീതിയിൽ വ്യാപിപ്പിച്ചതായി ഒമാനിലെ പൊതുഗതാഗത സേവന സ്ഥാപനമായ മുവാസലാത്ത് അറിയിച്ചു.
2023 ജൂലൈ 24-ന് വൈകീട്ടാണ് മുവാസലാത്ത് ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

താഴെ പറയുന്ന സ്റ്റോപ്പുകൾ കൂടി ഉൾപ്പെടുത്തുന്ന രീതിയിലാണ് റൂട്ട് 20 സേവനം ദീര്‍ഘിപ്പിച്ചിരിക്കുന്നത്:
- സലാല പോർട്ട് അക്കോമോഡേഷൻ.
- സലാല പോർട്ട് ക്ലിനിക്.
ഈ ബസ് മേൽപ്പറഞ്ഞ സ്റ്റോപ്പുകളിൽ കൂടി നിർത്തുന്ന രീതിയിലായിരിക്കും സേവനങ്ങൾ നൽകുന്നത്.

Cover Image: @mwasalat_om.