രാജ്യത്തെ സ്വകാര്യ മേഖലയിലെ സ്ഥാപനങ്ങൾക്ക് തങ്ങളുടെ കീഴിൽ തൊഴിലെടുക്കുന്ന പ്രവാസികളുടെ വർക്ക് പെർമിറ്റ് കാലാവധി പുതുക്കുന്നതിന് കൂടുതൽ സമയം അനുവദിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 മാർച്ച് 31-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
2022 മാർച്ച് 31 വരെയുള്ള കാലയളവിൽ കാലാവധി അവസാനിച്ച പ്രവാസി വർക്ക് പെർമിറ്റുകളുടെ കാലാവധിയാണ് ഇതനുസരിച്ച് നീട്ടി നൽകുന്നത്. ഇത്തരം പെർമിറ്റുകളുടെ കാലാവധി 2022 ജൂൺ 30 വരെ നീട്ടിനൽകുമെന്നാണ് മന്ത്രാലയം അറിയിച്ചിരിക്കുന്നത്.
കൊറോണ വൈറസ് വ്യാപനം മൂലം ഉടലെടുത്ത പ്രതിസന്ധികളിൽ നിന്ന് കരകയറുന്നതിന് സ്ഥാപനങ്ങളെ സഹായിക്കുന്നതിനായാണ് ഈ തീരുമാനം.

