ഒമാൻ വിദേശകാര്യ മന്ത്രി H.E. സയ്യിദ് ബദ്ർ ബിൻ ഹമദ് അൽ ബുസൈദി ഇന്ത്യൻ ഉപരാഷ്ട്രപതി ശ്രീ. വെങ്കയ്യ നായിഡുവുമായി 2022 മാർച്ച് 24-ന് ഡൽഹിയിൽ വെച്ച് കൂടിക്കാഴ്ച്ച നടത്തി. ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഒമാൻ വിദേശകാര്യ മന്ത്രിയുടെ ഔദ്യോഗിക ഇന്ത്യൻ സന്ദർശനത്തിന്റെ ഭാഗമായാണ് ഈ കൂടിക്കാഴ്ച്ച നടന്നത്. കൂടിക്കാഴ്ച്ചയുടെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള സൗഹൃദം, സഹകരണം എന്നിവ ഇരുവരും ചർച്ച ചെയ്തു.
വാണിജ്യം, സാങ്കേതിക വിദ്യ, വ്യാപാരം, ടൂറിസം, ഉന്നത വിദ്യാഭ്യാസം, ഭക്ഷ്യസുരക്ഷ തുടങ്ങിയ വിവിധ മേഖലകളിൽ സഹകരിച്ച് പ്രവർത്തിക്കുന്നതിന്റെ വിവിധ വശങ്ങൾ ഇരുവരും പരിശോധിച്ചു. ഇരുരാജ്യങ്ങളുടെയും താല്പര്യങ്ങൾ മുൻനിർത്തി ഒത്ത് ചേർന്ന് പ്രവർത്തിക്കേണ്ടതിന്റെ പ്രാധാന്യം ഇരുവരും ചൂണ്ടിക്കാട്ടി.
ഇന്ത്യൻ നാഷണൽ സെക്യൂരിറ്റി അഡ്വൈസർ H.E. അജിത് ഡോവലുമായും ഒമാൻ വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച്ച നടത്തി.