ഒമാനിൽ കൊറോണാ വൈറസ് ബാധ സമൂഹ വ്യാപനത്തിന്റെ ഘട്ടത്തിലേക്ക് കടന്നതായി ആരോഗ്യ മന്ത്രാലയം ആശങ്ക പ്രകടിപ്പിച്ചു. ഒമാൻ ടിവിയ്ക്ക് നൽകിയ ഒരു അഭിമുഖത്തിലാണ് ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് ബിൻ സൈദ് അൽ ഹോസ്നി ഈ വിവരം പങ്കു വെച്ചത്.
“നിലവിൽ ഒമാൻ കൊറോണാ വൈറസിന്റെ സമൂഹ വ്യാപനത്തിലേക്ക് കടന്നിരിക്കുന്നു. വരും ദിവസങ്ങളിൽ രോഗബാധിതരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് ഉണ്ടാകുമെന്ന് ആശങ്കപ്പെടുന്നു” അദ്ദേഹം അഭിമുഖത്തിൽ പറഞ്ഞു.
ഒമാനിൽ 109 പേർക്ക് ഇതുവരെ COVID-19 സ്ഥിരീകരിച്ചിട്ടുണ്ട്.