ഒമാൻ: ഇന്ത്യൻ സ്‌കൂളുകൾ തുറക്കുന്നത് സംബന്ധിച്ച അറിയിപ്പ്

Oman

ഒമാനിലെ ഇന്ത്യൻ സ്‌കൂളുകളിൽ നിന്ന് എല്ലാ ക്ലാസുകളിലെയും വിദ്യാർത്ഥികൾക്കുള്ള അധ്യയനം പുനരാരംഭിക്കാൻ തീരുമാനിച്ചതായി ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് അറിയിച്ചു. വിദ്യാലയങ്ങളിൽ നിന്ന് നേരിട്ടുള്ള അധ്യയനം പുനരാരംഭിക്കുന്നതിന് സുപ്രീം കമ്മിറ്റി അനുമതി നൽകിയ പശ്ചാത്തലത്തിലാണ് ഈ തീരുമാനം.

നേരിട്ടുള്ള പഠന രീതിയും, ഓൺലൈൻ പഠനവും ഉൾക്കൊള്ളിച്ച് കൊണ്ടുള്ള സമ്മിശ്ര പഠന സമ്പ്രദായത്തിലുള്ള അധ്യയനമാണ് നടപ്പിലാക്കുന്നതെന്ന് ഇന്ത്യൻ സ്‌കൂൾ മസ്കറ്റ് പുറത്തിറക്കിയ വിജ്ഞാപനത്തിൽ വ്യക്തമാക്കുന്നു. കിന്റർഗാർട്ടൻ മുതൽ ഒമ്പതാം ക്‌ളാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് നവംബർ മൂന്ന്, നാല് ആഴ്ച്ചകളിൽ സമ്മിശ്ര പഠന സമ്പ്രദായത്തിലുള്ള അധ്യയനം പുനരാരംഭിക്കുന്നതാണ്.

ഒന്ന് മുതൽ എട്ട് വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്ക് ആഴ്ച്ചയിൽ രണ്ട് തവണ വിദ്യാലയത്തിൽ നിന്ന് നേരിട്ടുള്ള അധ്യയനം നൽകുമെന്നും ഈ അറിയിപ്പിൽ വ്യക്തമാക്കുന്നു. മറ്റ് മൂന്ന് ദിവസങ്ങളിൽ ഓൺലൈൻ പഠനം തുടരുന്നതാണ്. നേരിട്ടുള്ള പഠനം നടപ്പിലാക്കുന്ന ദിനങ്ങളിൽ അതാത് ക്‌ളാസുകൾക്ക് ഓൺലൈൻ പഠനം ലഭ്യമായിരിക്കില്ല.