ഒമാൻ: വെനീസ് ബിനാലെയുടെ സ്മാരക സ്റ്റാമ്പ് പുറത്തിറക്കി

Oman

അമ്പത്തൊമ്പതാമത് വെനീസ് ബിനാലെയിലെ (Biennale Arte 2022) പങ്കാളിത്തത്തിന്റെ സ്മരണയിൽ ഒമാൻ പ്രത്യേക സ്മാരക സ്റ്റാമ്പുകൾ പുറത്തിറക്കി. 2022 നവംബർ 27-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

ഇതാദ്യമായാണ് ഒമാൻ വെനീസ് ബിനാലെയിൽ പങ്കെടുക്കുന്നത്. 2022 ഏപ്രിൽ 21 മുതൽ നവംബർ 27 വരെയായിരുന്നു അമ്പത്തൊമ്പതാമത് വെനീസ് ബിനാലെ.

Source: Oman News Agency.

വെനീസ് ബിനാലെയിലെ ഒമാൻ പവലിയനുമായി ബന്ധപ്പെട്ട് മിനിസ്ട്രി ഓഫ് കൾച്ചർ സ്പോർട്സ് ആൻഡ് യൂത്താണ് ഈ സ്റ്റാമ്പുകൾ പുറത്തിറക്കിയത്.

Cover Image: Oman News Agency.