2023 മേയ് 26, 27 തീയതികളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉയർന്ന അന്തരീക്ഷ താപനില അനുഭവപ്പെടുമെന്ന് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിപ്പ് നൽകി. 2023 മെയ് 25-നാണ് ഒമാൻ ദേശീയ കാലാവസ്ഥാ കേന്ദ്രം ഈ അറിയിപ്പ് നൽകിയത്.
ഈ അറിയിപ്പ് പ്രകാരം, 2023 മേയ് 26, 27 തീയതികളിൽ, നോർത്ത് അൽ ബതീന, സൗത്ത് അൽ ബതീന, ഒമാനിലെ മരുഭൂമേഖലകൾ എന്നിവിടങ്ങളിൽ അന്തരീക്ഷ താപനില നാല്പത്തഞ്ച് ഡിഗ്രി മുതൽ നാല്പത്തൊമ്പത് ഡിഗ്രി വരെ രേഖപ്പെടുത്താനിടയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ പ്രശ്നങ്ങൾ തടയുന്നതിനായി ഈ കാലയളവിൽ ഉച്ച സമയങ്ങളിൽ നേരിട്ടുള്ള സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണമെന്ന് കാലാവസ്ഥാ കേന്ദ്രം ജനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Cover Image: Pixabay.