രാജ്യത്തെ ഹോട്ടലുകളിൽ 70 ശതമാനം ശേഷിയിൽ കോൺഫറൻസുകൾ, മറ്റു ചടങ്ങുകൾ എന്നിവ നടത്തുന്നതിന് അനുമതി നൽകിയതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2022 ഫെബ്രുവരി 11-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
പ്രാദേശികവും, അന്തർദേശീയവുമായ കോൺഫറൻസുകൾ, എക്സിബിഷനുകൾ എന്നിവയ്ക്ക്, ഇവ നടക്കുന്ന വേദികളുടെ 70 ശതമാനം ശേഷിയിൽ സന്ദർശകരെ പങ്കെടുപ്പിച്ച് കൊണ്ട്, സുപ്രീം കമ്മിറ്റി ഫെബ്രുവരി 9-ന് അനുമതി നൽകിയ സാഹചര്യത്തിലാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത്തരം ഒരു അറിയിപ്പ് പുറത്തിറക്കിയത്. കർശനമായ മുൻകരുതൽ നടപടികളോടെയാണ് ഈ അനുവാദം നൽകിയിരിക്കുന്നതെന്ന് മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്.
ഇത്തരം ചടങ്ങുകളിൽ പങ്കെടുക്കുന്ന മുഴുവൻ പേരും COVID-19 വാക്സിനേഷൻ പൂർത്തിയാക്കിയതിന്റെ രേഖകൾ ഹാജരാക്കേണ്ടതാണ്.