ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾ അംഗീകൃത ഗൈഡുകളുടെ സഹായം സ്വീകരിക്കാൻ ശ്രമിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. 2025 നവംബർ 13-നാണ് ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
عزيزي السائح
— وزارة التراث والسياحة – سلطنة عُمان (@OmanMHT) November 13, 2025
الاستعانة بالمرشدين السياحيين المرخصين يعزز جودة تجربتك السياحية.#تراث_وسياحة pic.twitter.com/m2Bac7rVk9
ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസത്തിൽ നിന്നുള്ള ഔദ്യോഗിക ലൈസൻസ് നേടിയിട്ടുള്ള ടൂർ ഗൈഡുകളുടെ മാത്രം സേവനങ്ങൾ സ്വീകരിക്കാൻ ശ്രമിക്കണമെന്നാണ് മന്ത്രാലയം വിനോദസഞ്ചാരികളോട് ആവശ്യപ്പെട്ടിരിക്കുന്നത്.
ഒമാനിലെത്തുന്ന വിനോദസഞ്ചാരികൾക്ക് മികച്ചതും, സുരക്ഷിതവുമായ ടൂറിസം അനുഭവങ്ങൾ നൽകുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം.

