രാജ്യത്തിന്റെ വിവിധ മേഖലകളിൽ പൊടിക്കാറ്റിന് സാധ്യതയുള്ളതിനാൽ റോഡിൽ ജാഗ്രത പുലർത്താൻ ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്പോർട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫൊർമേഷൻസ് ടെക്നോളജി നിർദ്ദേശം നൽകി. 2024 ഫെബ്രുവരി 25-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
ഫെബ്രുവരി 25 മുതൽ 27 വരെ ഏതാനം ഗവർണറേറ്റുകളിൽ പൊടിക്കാറ്റ് അനുഭവപ്പെടാൻ സാധ്യതയുള്ള സാഹചര്യത്തിലാണ് ഈ അറിയിപ്പ്. ഈ അറിയിപ്പ് പ്രകാരം, അൽ ബുറൈമി, അൽ ദാഹിറാഹ് ഗവർണറേറ്റുകളിൽ, പ്രത്യേകിച്ചും ഇബ്രി – ഹഫീത് റോഡിൽ, പൊടി, മണൽ എന്നിവ അനുഭവപ്പെടാനിടയുണ്ടെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ റോഡിൽ സഞ്ചരിക്കുന്നവർ അതീവ ജാഗ്രത പുലർത്തണമെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.