ഒമാൻ: 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി

GCC News

രാജ്യത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിപ്പ് നൽകി. 2022 ജൂലൈ 13-നാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/EduGovOman/status/1547255955972591616

ഇതുമായി ബന്ധപ്പെട്ട് ഒമാൻ വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. മദീഹ ബിൻത് അഹ്‌മദ്‌ ബിൻ നാസിർ അൽ ഷൈബാനിയാഹ് ഒരു ഔദ്യോഗിക ഉത്തരവ് പുറത്തിറക്കിയിട്ടുണ്ട്. 2022-23 അധ്യയന വർഷത്തെ പ്രവർത്തിദിനങ്ങൾ, പരീക്ഷകൾ, അവധിദിനങ്ങൾ മുതലായ വിവരങ്ങൾ ഈ ഉത്തരവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഈ അറിയിപ്പ് പ്രകാരം താഴെ പറയുന്ന കാര്യങ്ങളാണ് ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചിരിക്കുന്നത്:

  • 2022-23 അധ്യയന വർഷത്തെ പ്രവർത്തനങ്ങൾ 2022 ഓഗസ്റ്റ് 28, ഞായറാഴ്ച മുതൽ ആരംഭിക്കുന്നതാണ്.
  • 2022-23 അധ്യയന വർഷം 2023 ജൂലൈ 6, വ്യാഴാഴ്ച അവസാനിക്കുന്നതാണ്.
  • 2022-23 അധ്യയന വർഷത്തിലെ വിദ്യാർത്ഥികളുടെ പ്രവർത്തനദിനങ്ങൾ 2022 സെപ്റ്റംബർ 4, വ്യാഴാഴ്ച മുതൽ ആരംഭിക്കുന്നതും 2023 ജൂലൈ 6, വ്യാഴാഴ്ച അവസാനിക്കുന്നതുമാണ്.