മസ്കറ്റ് ഗവർണറേറ്റിൽ നിന്ന് രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിപ്പ് പുറത്തിറക്കി. ഏപ്രിൽ 20-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഈ അറിയിപ്പ് നൽകിയത്.
മസ്കറ്റ് ഗവർണറേറ്റിൽ രണ്ടാം ഡോസ് COVID-19 വാക്സിൻ കുത്തിവെപ്പ് ലഭിക്കുന്ന കേന്ദ്രങ്ങൾ
- അൽ അമീറത് വിലായത്ത് – Wilayat of Al Amerat Office (the Meeting Hall).
- മസ്കറ്റ്, മത്ര വിലായത്തുകൾ – Sablat Muttrah.
- അൽ സീബ്, ബൗഷർ വിലായത്തുകൾ – Sultan Qaboos Sports Complex, Bousher.
- ഖുറിയത്ത് വിലായത്ത് – Quariyat Health Polyclinic.
മുകളിൽ പറഞ്ഞ കേന്ദ്രങ്ങളിൽ നിന്ന് വെള്ളി, ശനി ദിവസങ്ങളിലൊഴികെ ദിനവും രാവിലെ 9 മുതൽ ഉച്ചയ്ക്ക് 2 മണിവരെ രണ്ടാം ഡോസ് കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. ഈ കേന്ദ്രങ്ങളിൽ നിന്ന് രണ്ടാം ഡോസ് കുത്തിവെപ്പുകൾക്ക് അർഹരായവരെ മന്ത്രാലയം നേരിട്ട് ബന്ധപ്പെടുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.