ഒമാൻ: ഏപ്രിൽ 4 മുതൽ മുൻഗണനാ വിഭാഗങ്ങൾക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പ് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം

Oman

2021 ഏപ്രിൽ 4, ഞായറാഴ്ച്ച മുതൽ രാജ്യത്ത് COVID-19 വാക്സിൻ നൽകുന്നതിനായുള്ള മുൻഗണനാ വിഭാഗത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളവർക്ക് ഫൈസർ വാക്സിൻ കുത്തിവെപ്പുകൾ ലഭ്യമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതിനായുള്ള ഫൈസർ വാക്സിൻ ഡോസുകൾ രാജ്യത്തെത്തിയതായും മന്ത്രാലയം അറിയിച്ചു.

ഈ അറിയിപ്പ് പ്രകാരം ഒമാനിൽ ഏപ്രിൽ 4 മുതൽ താഴെ പറയുന്ന മുൻഗണനാ വിഭാഗങ്ങൾക്കാണ് വാക്സിൻ കുത്തിവെപ്പ് നൽകുന്നത്:

  • 60 വയസ്സിന് മുകളിൽ പ്രായമുള്ളവർ. ആരോഗ്യമുള്ളവരും, ആരോഗ്യ പ്രശ്നങ്ങൾ ഉള്ളവരുമായ അറുപത് വയസിന് മുകളിൽ പ്രായമുള്ള മുഴുവൻ പേർക്കും വാക്സിൻ ലഭിക്കുന്നതാണ്.
  • പതിനെട്ട് വയസിന് മുകളിൽ പ്രായമുള്ള ഡയാലിസിസിന് വിധേയരായ കിഡ്‌നി സംബന്ധമായ രോഗബാധിതർ.
  • ഗുരുതരമായ ശ്വാസകോശ സംബന്ധമായ രോഗങ്ങളുള്ളവർ.