ഒമാൻ: രാജ്യത്ത് അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പുതുക്കിയ പട്ടിക സംബന്ധിച്ച അറിയിപ്പ്

Oman

രാജ്യത്ത് ഔദ്യോഗികമായി അംഗീകരിച്ചിട്ടുള്ള COVID-19 വാക്സിനുകളുടെ പട്ടിക സംബന്ധിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം ഒരു പ്രത്യേക അറിയിപ്പ് പുറത്തിറക്കി. 2022 മാർച്ച് 23-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

https://twitter.com/OmaniMOH/status/1506534468009537540

ലോകാരോഗ്യ സംഘടന അംഗീകരിച്ചിട്ടുള്ളതും, ഒമാൻ അംഗീകാരം നൽകിയതുമായ COVID-19 വാക്സിനുകളാണ് ഈ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ ഔദ്യോഗികമായി ഉപയോഗിക്കുന്ന വാക്സിനുകളാണ് ഇപ്രകാരം തിരഞ്ഞെടുത്തിരിക്കുന്നതെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം കൂട്ടിച്ചേർത്തു.

ഒമാനിൽ അംഗീകാരം നൽകിയിട്ടുള്ള COVID-19 വാക്സിനുകൾ:

  • ആസ്ട്രസെനേക (വാക്‌സേവ്രിയ, കോവീഷീൽഡ്) – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • ഫൈസർ ബയോഎൻടെക് (കോമിർനാറ്റി) – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • മോഡർന (സ്പൈക് വാക്സ്) – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • സിനോഫാം (കോവിലോ) – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • സിനോവാക് (കൊറോണവാക്) – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • ഭാരത് ബയോടെക് (കോവാക്സിൻ) – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • കാൻസിനോബയോ – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • നോവാവാക്സ് – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • സ്പുട്നിക് V – 2 ഡോസ് ചുരുങ്ങിയത് 14 ദിവസത്തെ ഇടവേളയിൽ.
  • ജോൺസൺ ആൻഡ് ജോൺസൺ – 1 ഡോസ്.
  • സ്പുട്നിക് ലൈറ്റ് – 1 ഡോസ്.