ഒമാൻ: PCR റിസൾട്ടുകളുടെ അറ്റസ്റ്റേഷൻ ഒഴിവാക്കിയതായി ആരോഗ്യ മന്ത്രാലയം

Oman

യാത്രികരുടെ COVID-19 നെഗറ്റീവ് PCR ഫലങ്ങൾ പ്രിന്റ് ചെയ്തെടുത്ത് അറ്റസ്റ്റ് ചെയ്തിരുന്ന നടപടി ഒഴിവാക്കിയതായി ഒമാൻ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2022 ഫെബ്രുവരി 16-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

യാത്രകളുമായി ബന്ധപ്പെട്ട് COVID-19 PCR നെഗറ്റീവ് റിസൾട്ട് പ്രിന്റ് ചെയ്തെടുത്തിരുന്ന നടപടി ഒഴിവാക്കിയതായും, ഈ രേഖ അറ്റസ്റ്റ് ചെയ്യുന്നതിനായി ഏർപ്പെടുത്തിയിരുന്ന അഞ്ച് റിയാൽ ഫീസ് ഒഴിവാക്കിയതായും മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. PCR റിസൾട്ട് പ്രിന്റ് ചെയ്തെടുക്കേണ്ടതില്ലെന്നും, QR കോഡ് ഉൾപ്പെടുത്തിയിട്ടുള്ള ഡിജിറ്റൽ റിസൾട്ട് ഉപയോഗിച്ച് യാത്ര ചെയ്യാമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

ഈ പരിശോധനയുടെ ഫലം ‘Tarassud’ ആപ്പിൽ രജിസ്റ്റർ ചെയ്യണമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.