ഒമാൻ: COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമെന്ന് ആരോഗ്യ മന്ത്രാലയം

Oman

രാജ്യത്തെ ഒരു വ്യക്തിയുടെ കൈവശം COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിൽ സമൂഹ മാധ്യമങ്ങളിലും മറ്റും പ്രചരിച്ചിരുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. ഏപ്രിൽ 27-ന് വൈകീട്ടാണ് ഒമാൻ ആരോഗ്യ മന്ത്രലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

COVID-19 വാക്സിൻ വില്പനയ്ക്കായി ലഭ്യമാണെന്ന രീതിയിലുള്ള വാർത്തകൾ വ്യാജമാണെന്ന് മന്ത്രാലയം പ്രത്യേക അറിയിപ്പിലൂടെ അറിയിച്ചു. ഇത്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ കൈക്കൊള്ളുമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.