ഒമാൻ: COVID-19 വകഭേദം കണ്ടെത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ആരോഗ്യ മന്ത്രാലയം

GCC News

രാജ്യത്ത് COVID-19 വൈറസിന്റെ പുതിയ വകഭേദം കണ്ടെത്തിയതായുള്ള വാർത്തകൾ തെറ്റാണെന്ന് ഒമാൻ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 2022 ഒക്ടോബർ 22-ന് രാത്രിയാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഒമാനിൽ ശ്വാസകോശസംബന്ധിയായ രോഗം ബാധിച്ചവരുടെ എണ്ണം കൂടുന്നുണ്ടെന്ന് മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്. എന്നാൽ ഇത് ശ്വാസനേന്ദ്രിയങ്ങളെ ബാധിക്കുന്ന സാധാരണയായി കണ്ട് വരാറുള്ള വൈറസ് മൂലമാണെന്നും, പുതിയ ഒരു COVID-19 വൈറസ് വകഭേദം മൂലമാണെന്നുള്ള തരത്തിലുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.

നിലവിൽ രാജ്യത്ത് COVID-19 രോഗബാധ സ്ഥിരീകരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും മന്ത്രലയം കൂട്ടിച്ചേർത്തു.