ഒമാൻ: മസ്‌കറ്റിലെ വാക്സിനേഷൻ തീയതികൾ സംബന്ധിച്ച് പ്രചരിക്കുന്ന ഊഹാപോഹങ്ങൾ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു

Oman

മസ്കറ്റ് ഗവർണറേറ്റിലെ നിവാസികളുടെ COVID-19 വാക്സിനേഷൻ തീയതികൾ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വാർത്തകൾ ഒമാൻ ആരോഗ്യ മന്ത്രാലയം തള്ളിക്കളഞ്ഞു. ഒക്ടോബർ 11-നാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

https://twitter.com/OmaniMOH/status/1447515783412830216

മസ്‌കറ്റിലെ നിവാസികളുടെ വാക്സിനേഷൻ തീയതികൾ സംബന്ധിച്ച അറിയിപ്പിന്റെ രീതിയിലുള്ള തെറ്റായ വാർത്തകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചിരുന്ന സാഹചര്യത്തിലാണ് ഒമാൻ ആരോഗ്യ മന്ത്രാലയം ഇക്കാര്യത്തിൽ വ്യക്തത നൽകിയത്. സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന അറിയിപ്പ് അടിസ്ഥാനമില്ലാത്തതാണെന്ന് മന്ത്രാലയം വ്യക്തമാക്കി.