തീർത്തും ഒഴിവാക്കാനാകാത്ത സാഹചര്യങ്ങളിലൊഴികെ, ഒമാനിൽ നിന്ന് വിദേശത്തേക്കുള്ള യാത്രകൾ ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ ആരോഗ്യ മന്ത്രാലയം നിർദ്ദേശം നൽകി. ആഗോളതലത്തിലെ നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്താണ് മന്ത്രാലയം ഇത്തരം ഒരു നിർദ്ദേശം നൽകിയത്.
ഫെബ്രുവരി 21, ഞായറാഴ്ച്ചയാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്. കൊറോണ വൈറസിന്റെ അതിവേഗം പടരുന്ന വകഭേദം ആഗോളതലത്തിൽ വിവിധ രാജ്യങ്ങളിൽ സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വിദേശ യാത്രകൾ കഴിയുന്നതും ഒഴിവാക്കാൻ – പ്രത്യേകിച്ചും രോഗസാധ്യത കൂടിയ രാജ്യങ്ങളിലേക്കുള്ള യാത്രകൾ – ആരോഗ്യ മന്ത്രാലയം രാജ്യത്തെ നിവാസികളോട് ആവശ്യപ്പെട്ടിട്ടുള്ളത്.