ഒമാൻ: ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളെക്കുറിച്ച് മുന്നറിയിപ്പ്

GCC News

രാജ്യത്ത് ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന ആരോഗ്യ പരിചരണ കേന്ദ്രങ്ങളിൽ നിന്ന് സേവനങ്ങൾ തേടുന്നതിന്റെ അപകടങ്ങളെക്കുറിച്ച് ഒമാൻ ആരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകി. 2024 ജൂൺ 4-നാണ് മന്ത്രാലയം ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.

ഇത്തരം ആരോഗ്യപരിചരണ കേന്ദ്രങ്ങൾക്കെതിരെ നടപടികൾ സ്വീകരിക്കുന്നതിനായി മന്ത്രാലയം പ്രത്യേക പരിശോധനകൾ ആരംഭിച്ചിട്ടുണ്ട്. ഇതിന്റെ ഭാഗമായി അനധികൃതമായി ബോട്ടോക്സ് കുത്തിവെപ്പ്, ഫില്ലർ കുത്തിവെപ്പ് തുടങ്ങിയ സേവനങ്ങൾ നൽകിവന്നിരുന്നവർക്കെതിരെ മന്ത്രാലയം നടപടികൾ സ്വീകരിച്ചിട്ടുണ്ട്.

ഇത്തരം അനധികൃത കേന്ദ്രങ്ങളിൽ നിന്ന് ആരോഗ്യ സേവനങ്ങൾ സ്വീകരിക്കുന്നത് ഗുരുതര പകർച്ചവ്യാധികൾ പിടിപെടുന്നതും, മായം ചേർന്ന മരുന്നുകൾ കുത്തിവെക്കപ്പെടുന്നതും ഉൾപ്പടെയുള്ള അപകടങ്ങൾക്ക് ഇടയാക്കാമെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടിയിട്ടുണ്ട്.