രാജ്യത്തെ തൊഴിൽ നിയമങ്ങൾ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി ഒമാൻ തൊഴിൽ മന്ത്രാലയം അൽ ദാഖിലിയ ഗവർണറേറ്റിൽ പരിശോധനകൾ നടത്തി. 2024 ഫെബ്രുവരി 20-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
അൽ ദാഖിലിയ ഗവർണറേറ്റിലെ ഡയറക്ടറേറ്റ് ജനറൽ ഓഫ് ലേബറിന് കീഴിലുള്ള ജോയിന്റ് ഇൻസ്‌പെക്ഷൻ വിഭാഗവുമായി ചേർന്നാണ് മന്ത്രാലയം ഈ പരിശോധനകൾ നടത്തിയത്. അൽ ദാഖിലിയയിലെ അൽ ഹംറ മേഖലയിൽ നടത്തിയ ഈ പരിശോധനകളുടെ ഭാഗമായി തൊഴിൽ നിയമം ലംഘിക്കുന്നതായി കണ്ടെത്തിയ ഏതാനം വഴിയോര കച്ചവടക്കാരെ അറസ്റ്റ് ചെയ്തതായും മന്ത്രാലയം വെളിപ്പെടുത്തി.
ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിച്ച് വരുന്നതായി മന്ത്രാലയം അറിയിച്ചിട്ടുണ്ട്.