ഒമാൻ: പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ ലഭ്യമാക്കുന്നതിനായി കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുന്നു

GCC News

പ്രവാസികളുടെ വർക്ക് പെർമിറ്റ് സേവനങ്ങൾ നൽകുന്ന നടപടികൾ സുഗമമാക്കുന്നത് ലക്ഷ്യമിട്ട് രാജ്യത്തെ ഷോപ്പിംഗ് മാളുകളിൽ കൂടുതൽ സേവനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു. 2022 ജൂൺ 5-നാണ് ഒമാൻ തൊഴിൽ മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

ഇതിന്റെ ആദ്യ ഘട്ടത്തിൽ നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ഏതാനം മാളുകളിൽ ഇത്തരം സേവനകേന്ദ്രങ്ങൾ ആരംഭിച്ചതായി ഒമാൻ തൊഴിൽ മന്ത്രാലയം അറിയിച്ചു.

നോർത്ത് അൽ ബത്തീന ഗവർണറേറ്റിലെ ജനറൽ ഡയറക്ടറേറ്റ് ഓഫ് ലേബറിന് കീഴിൽ താഴെ പറയുന്ന വർക്ക് പെർമിറ്റ് സേവനകേന്ദ്രങ്ങളാണ് പുതിയതായി പ്രവർത്തനമാരംഭിച്ചിരിക്കുന്നത്:

  • സഹം വിലായത്തിലെ മക്ക ഹൈപ്പർമാർക്കറ്റിലെ സേവനകേന്ദ്രം.
  • ഷിനാസ് വിലായത്തിലെ ഷിനാസ് മാളിലെ സേവനകേന്ദ്രം.
  • ലിവ വിലായത്തിലെ ലിവ മാളിലെ സേവനകേന്ദ്രം.