ഒമാൻ: ബസ് സർവീസുകൾ സംബന്ധിച്ച് മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി

GCC News

സിന്യാറിലൂടെയുള്ള പൊതുഗതാഗത ബസ് സർവീസുകൾ സംബന്ധിച്ച് മുവാസലാത്ത് അറിയിപ്പ് പുറത്തിറക്കി. മസ്‌കറ്റിൽ നിന്ന് ഷന്നയിലേക്കുള്ള സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്തിയതായി ഈ അറിയിപ്പിൽ പറയുന്നുണ്ട്. നവംബർ 20-ന് വൈകീട്ടാണ് മുവാസലാത്ത് ട്വിറ്ററിലൂടെ ഈ അറിയിപ്പ് പങ്ക് വെച്ചത്.

നവംബർ 20-ന് മുവാസലാത്ത് പുറത്തിറക്കിയ അറിയിപ്പിൽ പറയുന്ന വിവരങ്ങൾ:

  • നവംബർ 22, ഞായറാഴ്ച്ച മുതൽ 2020 നവംബർ 28 വരെ റൂട്ട് 51-ലെ (മസ്‌കറ്റ് – ഷന്ന) സർവീസുകൾ പുനഃക്രമീകരിച്ചിട്ടുണ്ട്.
  • നവംബർ 29, ഞായർ മുതൽ റൂട്ട് 51-ലെ സർവീസുകൾ സാധാരണ സമയക്രമത്തിലേക്ക് മടങ്ങുന്നതാണ്.

ഈ റൂട്ടിലെ സമയക്രമങ്ങൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കുന്ന കാൾ സെന്റർ നമ്പറുകളായ 24121500/24121555 എന്നീ നമ്പറുകളിൽ നിന്ന് ലഭിക്കുന്നതാണ്.