രാജ്യത്തെ മൂല്യവർദ്ധിത നികുതി (VAT) നിരക്ക് ഉയർത്താൻ നിലവിൽ തീരുമാനിച്ചിട്ടില്ലെന്ന് ഒമാൻ ധനകാര്യ മന്ത്രി H.E. സുൽത്താൻ ബിൻ സലിം അൽ ഹബ്സി അറിയിച്ചു. 2022 ഡിസംബർ 20-ന് ഒമാൻ ന്യൂസ് ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
VAT നിരക്ക് നിലവിലെ അഞ്ച് ശതമാനത്തിൽ മാറ്റമില്ലാതെ തുടരുമെന്ന് അദ്ദേഹം വ്യക്തമാക്കി. അടുത്ത വർഷത്തെ ബജറ്റിനെക്കുറിച്ചുള്ള ഒരു പ്രത്യേക പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
2023 മുതൽ രാജ്യത്തെ അധിക സമ്പാദ്യമുള്ള വിഭാഗങ്ങൾക്ക് ആദായ നികുതി ഏർപ്പെടുത്തുന്നു എന്ന തരത്തിലുള്ള വാർത്തകളെ അദ്ദേഹം തള്ളിക്കളഞ്ഞു. ഇത്തരത്തിൽ ആദായ നികുതി ഏർപ്പെടുത്തുന്നതിനെക്കുറിച്ച് നിലവിൽ ഒമാൻ സർക്കാർ തീരുമാനങ്ങളൊന്നും കൈക്കൊണ്ടിട്ടില്ലെന്ന് അദ്ദേഹം ഈ പത്രസമ്മേളനത്തിൽ സ്ഥിരീകരിച്ചു.