ഒമാൻ: ജബൽ അഖ്ദറിലെ അൽ സുവ്‌ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തു

GCC News

പുനർനിർമ്മാണ പ്രവർത്തനങ്ങൾക്ക് ശേഷം ജബൽ അഖ്ദറിലെ അൽ സുവ്‌ജര പൈതൃകഗ്രാമം സന്ദർശകർക്ക് തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ഹെറിറ്റേജ് ആൻഡ് ടൂറിസം അറിയിച്ചു. 2023 ഓഗസ്റ്റ് 2-നാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.

അൽ ദാഖിലിയ ഗവർണറേറ്റിലെ ജബൽ അഖ്ദർ വിലായത്തിൽ സ്ഥിതിചെയ്യുന്ന അൽ സുവ്‌ജര പൈതൃകഗ്രാമം സന്ദർശകർക്ക് മുൻപിൽ ഈ മേഖലയുടെ പ്രകൃതിഭംഗി, സാംസ്കാരികത്തനിമ, പൈതൃകശീലങ്ങൾ എന്നിവ എടുത്ത് കാട്ടുന്നു.

Source: Oman Ministry of Heritage and Tourism.

ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നെത്തുന്ന സന്ദർശകർക്ക് ഈ മേഖലയെക്കുറിച്ചും, ഇവിടുത്തെ ജീവിതത്തെക്കുറിച്ചും, ചരിത്രത്തെക്കുറിച്ചും അടുത്തറിയാൻ അൽ സുവ്‌ജര പൈതൃകഗ്രാമം സഹായിക്കുന്നതാണ്.

Source: Oman News Agency.

ഏതാണ്ട് 450 വർഷത്തിലധികം പഴക്കമുള്ള ഈ ചരിത്രഗ്രാമം അതിന്റെ പ്രകൃതിരമണീയത കൊണ്ടും, ചരിത്രം കൊണ്ടും സന്ദർശകരെ ആകർഷിക്കുന്നു.

Source: Oman Ministry of Heritage and Tourism.

ഈ മേഖലയിലെ ജീവിതം ഉരുത്തിരിഞ്ഞതിന്റെ ചരിത്രകഥകൾ ഇവിടുത്തെ കൊത്തുപണികൾ നിറഞ്ഞ പാറക്കെട്ടുകളിലും, ചുമരുകളിലും ദർശിക്കാവുന്നതാണ്.

അൽ ജബൽ അൽ അഖ്ദർ ഫെസ്റ്റിവൽ 2023 ഓഗസ്റ്റ് 3, വ്യാഴാഴ്ച ആരംഭിക്കുന്നതാണ്. ഈ പശ്ചാത്തലത്തിൽ മേളയിലെത്തുന്ന സന്ദർശകർക്കായി അൽ ജബൽ അൽ അഖ്ദർ വിലായത്തിന്റെ ചരിത്രം വിളിച്ചോതുന്ന അൽ സുവ്‌ജര പൈതൃകഗ്രാമത്തിലും പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുന്നതാണ്.

Cover Image: Oman News Agency.