സുപ്രീം കമ്മിറ്റിയുടെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്ന് അനധികൃതമായി ഒത്ത് ചേർന്ന ഏതാനം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് (ROP) അറിയിച്ചു. ജൂലൈ 1-നാണ് ROP ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
“ബർക്ക വിലായത്തിലെ ഒരു കൃഷിയിടത്തിൽ അനധികൃതമായി ഒത്ത് ചേർന്ന ഏതാനം പ്രവാസികളെയും, പൗരന്മാരെയും അറസ്റ്റ് ചെയ്തു. രാജ്യത്തെ COVID-19 പ്രതിരോധ നിർദ്ദേശങ്ങൾ മറികടന്നതിന് ഇവർക്കെതിരെ നിയമ നടപടികൾ കൈക്കൊള്ളുന്നതാണ്.”, സൗത്ത് അൽ ബതീന ഗവർണറേറ്റിലെ പോലീസ് അധികൃതർ വ്യക്തമാക്കി. ഇത്തരത്തിലുള്ള അനധികൃത ഒത്ത് ചേരലുകൾ ഒഴിവാക്കാൻ പൊതുജനങ്ങളോട് ROP ആവശ്യപ്പെട്ടു.