ഈദുൽ ഫിത്ർ അവധിദിനങ്ങളുടെ വേളയിൽ എല്ലാത്തരത്തിലുള്ള സാമൂഹിക ഒത്ത്ചേരലുകളും ഒഴിവാക്കാൻ രാജ്യത്തെ പൗരന്മാരോടും, പ്രവാസികളോടും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തു. മെയ് 11-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
പൊതുസമൂഹത്തിലെ ആരോഗ്യ സുരക്ഷ ഉറപ്പ് വരുത്തുന്നതിനായും, COVID-19 വ്യാപനം തടയുന്നതിനായുമാണ് ഈ നിർദ്ദേശം. ഇതിന്റെ ഭാഗമായി നിലവിലെ സാഹചര്യത്തിൽ വിവാഹം, വിരുന്നുകൾ, മറ്റു ആഘോഷങ്ങൾ മുതലായ എല്ലാ തരം ചടങ്ങുകളും ഒഴിവാക്കാനും പബ്ലിക് പ്രോസിക്യൂഷൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും, ആളുകൾ കൂട്ടം ചേരുന്നതിനുള്ള മുഴുവൻ സാഹചര്യങ്ങളും ഒഴിവാക്കേണ്ടതാണെന്നും അധികൃതർ കൂട്ടിച്ചേർത്തു.