വാഹനങ്ങളിൽ നിന്ന് റോഡുകളിലേക്ക് മാലിന്യങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിയുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകി. 2024 ഓഗസ്റ്റ് 20-നാണ് ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ ഇത് സംബന്ധിച്ച അറിയിപ്പ് നൽകിയത്.
വാഹനങ്ങളിൽ നിന്ന് മാലിന്യങ്ങളും മറ്റ് വസ്തുക്കളും വലിച്ചെറിയുന്നവർക്ക് 300 റിയാൽ പിഴ ചുമത്തുന്നതാണ്. ഇതിന് പുറമെ ഇത്തരം നിയമലംഘകർക്ക് പത്ത് ദിവസത്തെ തടവ് ശിക്ഷ ലഭിക്കാമെന്നും ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.
മാലന്യങ്ങളും മറ്റും നിക്ഷേപിക്കുന്നതിനായി അതിനായി നിശ്ചയിച്ചിട്ടുള്ള ഇടങ്ങൾ മാത്രം ഉപയോഗിക്കാൻ പബ്ലിക് പ്രോസിക്യൂഷൻ ആഹ്വാനം ചെയ്തിട്ടുണ്ട്.