COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 6 പേരുടെ വിവരങ്ങൾ ഒമാൻ പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു

GCC News

പൊതു സമൂഹത്തിന്റെ സുരക്ഷയ്ക്കായി ഒമാനിലെ സുപ്രീം കമ്മിറ്റി നിർദ്ദേശിച്ചിട്ടുള്ള COVID-19 മുൻകരുതൽ നിർദ്ദേശങ്ങൾ ലംഘിച്ച 6 പേരുടെ വിവരങ്ങൾ, ഫോട്ടോ സഹിതം പബ്ലിക് പ്രോസിക്യൂഷൻ പുറത്തുവിട്ടു. ഡിസംബർ 17-നാണ് പബ്ലിക് പ്രോസിക്യൂഷൻ ഇവരുടെ വിവരങ്ങൾ പുറത്ത് വിട്ടത്.

പബ്ലിക് പ്രോസിക്യൂഷൻ വിവരങ്ങൾ പുറത്ത് വിട്ടവരിൽ 4 പേർ പ്രവാസികളും, 2 പേർ ഒമാൻ പൗരന്മാരുമാണ്. പ്രവാസികളിൽ 2 പേർ ബംഗ്ലാദേശികളും, 2 പേർ പാകിസ്താനികളുമാണ്. ഇതിൽ നാലുപേർക്കെതിരെ രാത്രികാല യാത്ര നിയന്ത്രണങ്ങളുടെ ലംഘനത്തിനും, 2 പേർക്കെതിരെ മാസ്കുകൾ ധരിക്കുന്നതിലെ വീഴ്ച്ചകൾക്കുമാണ് നിയമനടപടികൾ കൈകൊണ്ടിട്ടുള്ളത്. ഇവരെ അറസ്റ്റ് ചെയ്യുകയും, തുടർന്ന് കോടതികളിൽ ഹാജരാക്കുകയുമായിരുന്നു.

ഇവർക്കെതിരെ കോടതി ശിക്ഷാ നടപടികൾ കൈക്കൊണ്ട ശേഷമാണ് പ്രോസിക്യൂഷൻ ഇവരുടെ പേരും, മറ്റു വിവരങ്ങളും പങ്ക് വെച്ചത്. ഡിസംബർ 9 മുതൽ ഡിസംബർ 17 വരെയുള്ള കാലയളവിലാണ് ഇവർക്ക് മസ്കറ്റ്, അൽ ദഖിലിയ, സൗത്ത് അൽ ശർഖിയ എന്നീ ഗവർണറേറ്റുകളിലെ കോടതികൾ ശിക്ഷ വിധിച്ചത്. 3 മാസം വരെ തടവ്, 1000 റിയാൽ വരെ പിഴ തുടങ്ങിയ വിവിധ ശിക്ഷകളാണ് ഇവർക്ക് ലഭിച്ചത്. ഇതിന് പുറമെ ശിക്ഷ ലഭിച്ച 4 പ്രവാസികളെ നാട് കടത്തുമെന്നും പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *