ഒമാനിലെ അതോറിറ്റി ഫോർ സ്മാൾ ആൻഡ് മീഡിയം എന്റർപ്രൈസസിന് (റിയാദ) കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ചെറുകിട ഇടത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ 27.8 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിയതായി ഒമാൻ ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു. 2021 ഒക്ടോബർ അവസാനം വരെയുള്ള കണക്കുകൾ പ്രകാരമാണ് ഒമാൻ ന്യൂസ് ഏജൻസി ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
നിലവിൽ 60340 ചെറുകിട ഇടത്തരം സ്ഥാപനങ്ങളാണ് ഈ സംവിധാനത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. നാഷണൽ സെന്റർ ഫോർ സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് ഇൻഫർമേഷൻ നൽകുന്ന കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
ഈ കണക്കുകൾ പ്രകാരം, മസ്കറ്റ് ഗവർണറേറ്റിലാണ് ഏറ്റവും കൂടുതൽ ചെറുകിട ഇടത്തരം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മസ്കറ്റ് ഗവർണറേറ്റിലെ ഇത്തരം സ്ഥാപനങ്ങളുടെ എണ്ണത്തിൽ 29.2 ശതമാനം വർദ്ധനവ് രേഖപ്പെടുത്തി. ഇത്തരത്തിൽ 20422 സ്ഥാപനങ്ങളാണ് മസ്കറ്റ് ഗവർണറേറ്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്.