നോർത്ത് അൽ ബതീന ഗവർണറേറ്റിലെ വാദി അൽ ഹവസ്‌ന റോഡ് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയ ശേഷം ഗതാഗതത്തിനായി തുറന്ന് കൊടുത്തതായി ഒമാൻ മിനിസ്ട്രി ഓഫ് ട്രാൻസ്‌പോർട്ട്, കമ്മ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്‌നോളജി അറിയിച്ചു. 2023 മാർച്ച് 13-ന് വൈകീട്ടാണ് മന്ത്രാലയം ഇക്കാര്യം അറിയിച്ചത്.
നോർത്ത് അൽ ബതീന ഗവർണറേറ്റിലെ അൽ ഖബൗര വിലായത്തിലാണ് ഈ റോഡ് സ്ഥിതി ചെയ്യുന്നത്. ഷഹീൻ ചുഴലിക്കാറ്റിനെ തുടർന്നാണ് ഈ റോഡ് തകർന്നത്.
ഈ റോഡിൻറെ നിർമ്മാണപ്രവർത്തനങ്ങൾ പൂർത്തിയാക്കിയതായും, റോഡ് ഗതാഗതത്തിനായി തുറന്ന് കൊടുത്തതായും മന്ത്രാലയം വ്യക്തമാക്കി.
ഏതാണ്ട് ഇരുപത് ഇടങ്ങളിലായാണ് ഈ റോഡിൽ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കിയിരിക്കുന്നത്.
ഇതിന്റെ ഭാഗമായി ഏതാണ്ട് 60 കിലോമീറ്റർ നീളത്തിൽ റോഡിന്റെ വശങ്ങൾ നിരപ്പാക്കുകയും, താഴ്‌വരകളിലൂടെ കടന്ന് പോകുന്ന 9 ഇടങ്ങളിൽ ഇതിനായുള്ള ക്രോസിങ്ങുകൾ നിർമ്മിക്കുകയും, വെള്ളം ഒഴിഞ്ഞ് പോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുകയും ചെയ്തിട്ടുണ്ട്.
Cover Image: Oman News Agency.