ഒമാനിൽ 143 പേർക്ക് കൂടി കൊറോണാ വൈറസ് ബാധ കണ്ടെത്തിയതായി ആരോഗ്യ മന്ത്രാലയം ഏപ്രിൽ 29-നു അറിയിച്ചു. ഇതോടെ ഒമാനിൽ ആകെ COVID-19 ബാധിച്ചവരുടെ എണ്ണം 2274 ആയി.
ഇന്ന് രോഗബാധ സ്ഥിരീകരിച്ചവരിൽ 101 പേർ വിദേശികളും, 42 പേർ ഒമാൻ പൗരന്മാരുമാണ്. ഒമാനിൽ ഇതുവരെ 10 പേരാണ് കൊറോണ വൈറസ് ബാധയെത്തുടർന്ന് മരിച്ചത്. 364 പേർ രോഗമുക്തി നേടിയിട്ടുണ്ട്.