ഒമാൻ: ഡിസംബർ 24-ന് 54 പേരിൽ രോഗബാധ കണ്ടെത്തി; COVID-19 വ്യാപനം കുറയുന്നു

Oman

കഴിഞ്ഞ ഏതാനം മാസങ്ങൾക്കിടയിൽ ആദ്യമായി ഒമാനിലെ പ്രതിദിന കൊറോണ വൈറസ് ബാധിതരുടെ എണ്ണം അറുപതിൽ താഴെയെത്തിയതായി ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. ഡിസംബർ 24-ന് 54 പേർക്കാണ് ഒമാനിൽ COVID-19 രോഗബാധ സ്ഥിരീകരിച്ചത്.

ഡിസംബർ 24-ലെ കണക്കുകൾ പ്രകാരം ഒമാനിൽ ഇതുവരെ 128290 പേർക്കാണ് COVID-19 രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 120441 പേർ രോഗമുക്തരായിട്ടുണ്ട്. ഇതോടെ ഒമാനിലെ രോഗമുക്തിനിരക്ക് 93.9% ആയിട്ടുണ്ട്.

ഡിസംബർ 24-ന് COVID-19 മൂലമുള്ള മരണങ്ങളൊന്നും ഒമാനിൽ റിപ്പോർട്ട് ചെയ്തിട്ടില്ല. ഇതുവരെ ഒമാനിൽ 1491 പേരാണ് COVID-19 ബാധയെത്തുടർന്ന് മരിച്ചത്.

ഡിസംബർ 23-ന് ഒമാനിൽ 93 പേർക്കാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. മാസ്കുകളുടെ ഉപയോഗം, സമൂഹ അകലം തുടങ്ങിയ ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങൾ കർശനമായി പാലിക്കാൻ പൊതുജനങ്ങളോട് മന്ത്രാലയം ആഹ്വാനം ചെയ്തിട്ടുണ്ട്.