സുപ്രീം കമ്മിറ്റിയുടെ നിർദ്ദേശ പ്രകാരം, മസ്കറ്റിൽ നിന്ന് രാജ്യത്തെ വിവിധ എണ്ണപ്പാട മേഖലകളിലെ വിമാനത്താവളങ്ങളിലേക്കുള്ള ആഭ്യന്തര വ്യോമ ഗതാഗതം പുനരാരംഭിച്ചതായി ഒമാനിലെ പബ്ലിക് അതോറിറ്റി ഫോർ സിവിൽ ഏവിയേഷൻ (PACA) അറിയിച്ചു.
ഇതിന്റെ ആദ്യ ഘട്ടത്തിൽ ജൂൺ 1, ബുധനാഴ്ച്ച മസ്കറ്റിൽ നിന്ന് മർമുൽ, ക്വറിന്ആലം എന്നീ മേഖലകളിലെ വിമാനത്താവളങ്ങളിലേക്ക് സലാം എയർ സർവീസുകൾ നടത്തി.
വ്യോമയാന മേഖലയിൽ ഏർപ്പെടുത്തേണ്ട സുരക്ഷാ മുൻകരുതലുകൾ അധികൃതർക്ക് വിലയിരുന്നതിനു കൂടിയാണ് ഈ സർവീസുകൾ നടത്തുന്നത്. നേരത്തെ ഇത്തരം മേഖലകളിലേക്ക് സർവീസുകൾ ആരംഭിക്കുന്നതിനു സുപ്രീം കമ്മിറ്റി അനുവാദം നൽകിയിരുന്നു.