ഒമാൻ: ശസ്ത്രക്രിയകൾ പൂർണ്ണ ശേഷിയിൽ പുനരാരംഭിച്ചതായി റോയൽ ഹോസ്പിറ്റൽ

Oman

തങ്ങളുടെ ആശുപത്രിയിലെ മുഴുവൻ ശസ്ത്രക്രിയാ സംവിധാനങ്ങളും പൂർണ്ണശേഷിയിൽ പ്രവർത്തനം പുനരാരംഭിച്ചതായി ഒമാൻ റോയൽ ഹോസ്പിറ്റൽ അധികൃതർ വ്യക്തമാക്കി. സെപ്റ്റംബർ 14-ന് വൈകീട്ടാണ് റോയൽ ഹോസ്പിറ്റൽ ഈ അറിയിപ്പ് നൽകിയത്.

https://twitter.com/royalhospital_/status/1437793314288373766

“എല്ലാ ഓപ്പറേഷൻ മുറികളും പൂർണ്ണശേഷിയിൽ പ്രവർത്തിച്ച് തുടങ്ങിയിട്ടുണ്ട്. നിലവിൽ അനുഭവപ്പെടുന്ന തിരക്ക് ഒഴിവാക്കുന്നതിനായി വാരാന്ത്യങ്ങളിലുൾപ്പടെ ശസ്ത്രക്രിയകൾ സാധാരണ രീതിയിൽ പുനരാരംഭിച്ചിട്ടുണ്ട്.”, റോയൽ ഹോസ്പിറ്റൽ പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.