ഔദ്യോഗിക സന്ദർശനത്തിന്റെ ഭാഗമായി യു എ ഇയിലെത്തിയ ഒമാൻ ഭരണാധികാരി H.M. സുൽത്താൻ ഹൈതം ബിൻ താരിഖിനെ യു എ ഇ പ്രസിഡണ്ട് H.H. ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ സ്വീകരിച്ചു. 2024 ഏപ്രിൽ 22-നാണ് ഒമാൻ ഭരണാധികാരി യു എ ഇയിലെത്തിയത്.
അബുദാബിയിലെ പ്രെസിഡെൻഷ്യൽ വിമാനത്താവളത്തിലെത്തിയ ഒമാൻ ഭരണാധികാരിയെയും പ്രതിനിധി സംഘത്തെയും യു എ ഇ പ്രസിഡണ്ട് സ്വീകരിച്ചു.
യു എ ഇ വൈസ് പ്രസിഡന്റ് H.H. ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ, അബുദാബി ഡെപ്യൂട്ടി ഭരണാധികാരി H.H. ഷെയ്ഖ് തഹ്നൂൺ ബിൻ സായിദ് അൽ നഹ്യാൻ, ആഭ്യന്തര മന്ത്രി H.H. ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് സൈഫ് ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവരും ഈ ചടങ്ങിൽ പങ്കെടുത്തു.
WAM