സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് മെയ് 13, വ്യാഴാഴ്ച്ച മുതൽ മൂന്ന് ദിവസത്തേക്ക് അടച്ചിടുമെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി അറിയിച്ചു. മെയ് 11-നാണ് മസ്കറ്റ് മുനിസിപ്പാലിറ്റി ഇക്കാര്യം അറിയിച്ചത്.
“2021 മെയ് 13, വ്യാഴാഴ്ച്ച മുതൽ മെയ് 15, ശനിയാഴ്ച്ച വരെ സെൻട്രൽ പഴം, പച്ചക്കറി മാർക്കറ്റ് അടച്ചിടുന്നതാണ്. മെയ് 16, ഞായറാഴ്ച്ച മുതൽ ദിനവും രാവിലെ 5 മണിമുതൽ വൈകീട്ട് 5 മണിവരെ മാർക്കറ്റിൽ നിന്ന് സേവനങ്ങൾ ലഭ്യമാകുന്നതാണ്.”, മസ്കറ്റ് മുനിസിപ്പാലിറ്റി പുറത്തിറക്കിയ അറിയിപ്പിൽ വ്യക്തമാക്കുന്നു.
Cover Photo: @M_Municipality